New Update
/sathyam/media/media_files/IpdSauM8LxqjQs4WpYe1.jpg)
ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സി റോയൽ ആൽബർട്ട് പാലസിൽ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്സി (എം.എം.എൻ.ജെ) യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താർ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള 700 ൽ പരം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഇഷാ സാജിദിന്റെ ഖുർആൻ അവതരത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രോഗ്രാം കമ്മറ്റി ചെയർമാനും എംഎംഎൻജെ സഹ സ്ഥാപകനുമായ അബ്ദുസ്സമദ് പോന്നേരി സ്വാഗതം പറഞ്ഞു. കേരളത്തിന്റെ മതസൗഹാർദ്ദ പാരമ്പര്യത്തെക്കുറിച്ചു ഓർമിപ്പിച്ച് അത് ഉയർത്തിപ്പിടിക്കാൻ നമ്മൾ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂജേഴ്സി വുഡ്ബ്രിഡ്ജ് മേയർ ജോൺ ഇ. മെക്കോമാക്ക് മുഖ്യാതിഥിയായിരുന്നു. മുസ്ലിം സമൂഹത്തിന്റെ സേവന സന്നദ്ധത വൂഡ്ബ്രിഡ്ജ് കമ്മ്യൂണിറ്റിയെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം നന്ദിയോടെ സ്മരിച്ചു. എംഎംഎൻജെ പ്രസിഡന്റ് ഫിറോസ് കോട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്റർഫെയ്‌ത് ഇഫ്താറിന്റെ പ്രാധ്യാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.