Advertisment

മഹാഭാരതത്തെയും രാമായണത്തെയും നരേന്ദ്ര മോദിയെയും അപകീര്‍ത്തിപ്പെടുത്തി; അധ്യാപികയെ പിരിച്ചുവിട്ടു

തീരദേശ നഗരത്തിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്.ആര്‍. പ്രൈമറി സ്‌കൂളിലെ അധ്യാപികയെയാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്.  

New Update
45555

ബംഗളുരു: കര്‍ണാടക മംഗളുരുവില്‍ മഹാഭാരതത്തെയും രാമായണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സ്‌കൂള്‍ അധ്യാപികയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

Advertisment

തീരദേശ നഗരത്തിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്.ആര്‍. പ്രൈമറി സ്‌കൂളിലെ അധ്യാപികയെയാണ് വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്.  മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചെന്നും പ്രധാനമന്ത്രി മോദിക്കെതിരെ സംസാരിച്ചെന്നും ബി.ജെ.പി. എം.എല്‍.എ. വേദ്യാസ് കമത്തിനെ പിന്തുണയ്ക്കുന്നവര്‍ ആരോപിച്ചു.

2002ലെ ഗുജറാത്ത് കലാപവും ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും ചൂണ്ടികാണിച്ചാണ് അധ്യാപിക പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതെന്നും വലതുപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. കുട്ടികളുടെ മനസ്സില്‍ വെറുപ്പിന്റെ വികാരങ്ങള്‍ ഉണ്ടാക്കാന്‍ അധ്യാപിക ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. 

 

Advertisment