/sathyam/media/media_files/2026/01/12/1702035536_1696851471_bjp-2026-01-12-13-47-27.jpg)
ഡല്‍ഹി: അസമില്‍ ഏപ്രിലില്‍ മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് അവസാനിക്കുന്നത്. മൂന്ന് സീറ്റിലും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ അറിയിച്ചു. രണ്ട് സീറ്റില്‍ എന്‍.ഡി.എയുടെ വിജയം ഉറപ്പെന്ന് പറഞ്ഞ അസം മുഖ്യമന്ത്രി മൂന്നാമത്തെ സീറ്റും പിടിച്ചെടുക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
അവസാനത്തെ കണക്കുകളാണ് മൂന്നാമത്തെ സീറ്റിലെ വിജയിയെ നിശ്ചയിക്കുന്നതെന്നും ആ സീറ്റിലും എന്‍ഡിഎ വിജയിക്കാന്‍ ശ്രമിക്കുമെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി . അതേസമയം പ്രതിപക്ഷത്തിന് വിജയ സാധ്യതയുള്ള സീറ്റില്‍ ആള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു . പാര്‍ട്ടി അദ്ധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മല്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച എഐയുഡിഎഫ് കോണ്‍ഗ്രസിന്റെ പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
പിസിസിക്കും എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും ഇക്കാര്യം ഉന്നയിച്ച് കത്ത് നല്‍കിയെന്ന് എഐയുഡി എഫ് അറിയിച്ചു. ഭരണ പക്ഷത്ത് ബി ജെ പിക്ക് 64 ഉം അസം ഗണ പരിഷത്തിന് ഒന്‍പതും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലിന് ഏഴും ബോഡോ പീപ്പിള്‍സ് ഫ്രണ്ടിന് മൂന്നും അംഗങ്ങളാണുള്ളത്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് -26 , എഐയുഡിഎഫ് -15 ,സിപിഐഎം - 1 , ഒരു സ്വതന്ത്രാംഗം എന്നിങ്ങനെയാണ്.
ഏപ്രില്‍ ഒന്‍പതിനാണ് ബിജെപി എം.പിമാരായ ഭുവനേശ്വര്‍ കലിത, രാമേശ്വര്‍ ടേലി, സ്വതന്ത്രാംഗം അജിത് കുമാര്‍ ഭുയാന്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്നത്. സ്വതന്ത്രനായി മത്സരിച്ച ഭുയാനെതിരെ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് എം.പി ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി രംഗത്ത് വന്നതോടെ ഭുയാനും ബിജെപിയും തമ്മില്‍ അകലുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us