Advertisment

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് ഭര്‍ത്താവിനെതിരേ വ്യാജപരാതി; ഭാര്യക്ക് അഞ്ചു വര്‍ഷം തടവ്

കള്ളക്കേസ് നല്‍കിയതിന് യുവതിക്ക് അഞ്ച് വര്‍ഷം തടവും അറുപതിനായിരം രൂപ പിഴയുമാണ് പോക്‌സോ കോടതി വിധിച്ചത്.

New Update
56566777

ചെന്നൈ: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ പരാതി നല്‍കി പോക്‌സോ കേസില്‍ ഭര്‍ത്താവിനെ കുടുക്കിയ ഭാര്യക്ക് തടവ് ശിക്ഷ. ഇതോടെ, നിരപരാധിയായ യുവാവിന്റെ ആറ് വര്‍ഷം നിയമ പോരാട്ടമാണ് വിജയിച്ചത്.  

Advertisment

കള്ളക്കേസ് നല്‍കിയതിന് യുവതിക്ക് അഞ്ച് വര്‍ഷം തടവും അറുപതിനായിരം രൂപ പിഴയുമാണ് പോക്‌സോ കോടതി വിധിച്ചത്. ചെന്നൈ പോക്‌സോ കോടതി ജഡ്ജി രാജലക്ഷ്മിയാണ് വിധി പ്രസ്താവിച്ചത്. ചെന്നൈയിലാണ് സംഭവം. വ്യാജ വൈദ്യ പരിശോധന റിപ്പോര്‍ട്ടും സ്‌കാനിംഗ് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചാണ് യുവതി ഭര്‍ത്താവിനെ കുടുക്കിയത്.

നേരത്തെ യുവതി ജോലി ചെയ്തിരുന്ന ലാബിലാണ് വ്യാജ രേഖകള്‍ തയാറാക്കിയത്. ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ലഭിക്കാനാണ് ഇത്തരമൊരു വ്യാജ പോക്‌സോ കേസ് യുവതി നല്‍കിയത്.  പെണ്‍കുട്ടിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായി മാറിയത്. കൂടാതെ, ലാബ് സെന്ററിലെ ജീവനക്കാരന്‍ മൊഴിമാറ്റിയതും പോക്‌സോ കോടതി നിരീക്ഷിച്ചു. 

 

Advertisment