മംഗളുരു: തന്നെക്കുറിച്ച് അധ്യാപകന്‍ സഹപാഠിക്ക് അപമാനകരമായ സന്ദേശം അയച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കി. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ബംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യാ പ്രേരണാകുറ്റത്തിന് സ്‌കൂളിലെ ചിത്രകലാ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയെ മംഗളുരുവിലെ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി രണ്ട് ദിവസം മുമ്പാണ് ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയത്.