റാഞ്ചി: വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ പത്തംഗ സംഘം ബാത്സംഗം ചെയ്തു. കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ജാര്‍ഖണ്ഡിലെ ഗൊഡ്ഡ ജില്ലയില്‍ ശനിയാഴ്ച രാത്രിയോടെയാണ് ആദിവാസി വിഭാഗത്തിലുള്ള പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. പ്രതികളെല്ലാവരും ആദിവാസി വിഭാഗത്തില്‍നിന്നുള്ളവരും ധന്‍ബാദ് ജില്ലയിലെ സിന്ധ്രി ഗ്രാമത്തില്‍ നിന്നുള്ളവരുമാണ്.
ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പതിനേഴുകാരിയായ പെണ്‍കുട്ടി. ഇതിനിടെ പ്രാഥമിക കര്‍മങ്ങള്‍ക്കായി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പ്രതികളില്‍ ഒരാള്‍ പിടികൂടി. തുടര്‍ന്ന് തുണികൊണ്ട് വായ മൂടിക്കെട്ടി ആളൊഴിഞ്ഞ സ്ഥലത്തെ കെട്ടിടത്തിനകത്തെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ഞായറാഴ്ച രാവിലെയോടെ വീട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്ന് പീഡന വിവരങ്ങള്‍ വീട്ടുകാരോട് പറയുകയായിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചുവെങ്കിലും പെണ്‍കുട്ടിയുടെ കുടുംബം സുന്ദര്‍പഹാരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.