ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനാര്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബംഗോണ്‍ പ്രദേശത്ത് നിന്ന് ബംഗ്ലാദേശ് പൗരനായ സിയാം ഹൊസൈനെയാണ് പശ്ചിമ ബംഗാള്‍ സിഐഡി അറസ്റ്റ് ചെയ്തത്.

New Update
mppuntitles3.jpg

കൊല്‍ക്കത്ത: ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി പശ്ചിമ ബംഗാള്‍ പോലീസ്  അറസ്റ്റ് ചെയ്തു.

Advertisment

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബംഗോണ്‍ പ്രദേശത്ത് നിന്ന് ബംഗ്ലാദേശ് പൗരനായ സിയാം ഹൊസൈനെയാണ് പശ്ചിമ ബംഗാള്‍ സിഐഡി അറസ്റ്റ് ചെയ്തത്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് ബംഗ്ലാദേശി കുടിയേറ്റക്കാരനെന്ന് ആരോപിക്കപ്പെടുന്ന ജിഹാദ് ഹവ്ലാദറെയും അറസ്റ്റ് ചെയ്തിരുന്നു.

കൊല്‍ക്കത്തയിലെ ന്യൂ ടൗണ്‍ ഏരിയയിലെ ഒരു ഫ്‌ലാറ്റില്‍ വച്ചാണ് അനറിനെ കൊലപ്പെടുത്തിയത്. മൃതദേഹം 80 കഷണങ്ങളാക്കി മുറിച്ച് മഞ്ഞള്‍ കലര്‍ത്തി ന്യൂ ടൗണിന് ചുറ്റുമുള്ള ഒരു കനാല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ സംസ്‌കരിക്കുകയായിരുന്നു.

Advertisment