മിസോറാമില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്: കല്ല് ക്വാറി തകര്‍ന്ന് 10 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
cyclone

മിസോറാം: ചൊവ്വാഴ്ച രാവിലെ കനത്ത മഴയ്ക്കിടെ മിസോറാമിലെ ഐസ്വാള്‍ ജില്ലയില്‍ കല്ല് ക്വാറി തകര്‍ന്ന് പത്ത് പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ട്.

Advertisment

ഐസ്വാള്‍ പട്ടണത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള മെല്‍ത്തത്തിനും ഹ്ലിമെനിനും ഇടയിലുള്ള പ്രദേശത്ത് രാവിലെ 6 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. റെമാല്‍ ചുഴലിക്കാറ്റ് സംസ്ഥാനത്തുടനീളം നാശം വിതച്ചിരുന്നു.  ഖനി തകര്‍ന്ന് സമീപത്തെ നിരവധി വീടുകളും തകര്‍ന്നു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ച്ചയായി പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതായും അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ട 10 തൊഴിലാളികളില്‍ മൂന്ന് പേരും മിസോറാം സ്വദേശികളല്ലെന്നാണ് റിപ്പോര്‍ട്ട്.

തിരച്ചില്‍ നടത്തുന്നതിനിടയില്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയ ഒരു കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. കനത്ത മഴ സംസ്ഥാനത്ത് പലയിടത്തും മണ്ണിടിച്ചിലിന് കാരണമായതായി അധികൃതര്‍ അറിയിച്ചു.

Advertisment