ലേ: ലഡാക്കിലെ ചൈന അതിര്‍ത്തിക്ക് സമീപത്തു നിന്ന് ഒരു കിലോഗ്രാം വീതം തൂക്കമുള്ള 108 സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്ത് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്നും സമീപ വര്‍ഷങ്ങളില്‍ പിടികൂടിയ ഏറ്റവും വലിയ സ്വര്‍ണ ശേഖരമാണിത്.
കടത്തിയ സ്വര്‍ണത്തിന് 70 കോടി രൂപ വിലവരും. സംഭവത്തില്‍ ടെന്‍സിങ് ടാര്‍ഗെ, ഷെറിംഗ് ചമ്പ എന്നീ രണ്ട് പേരെ അതിര്‍ത്തി രക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, കത്തികള്‍, കള്ളക്കടത്തിന് ഉപയോഗിച്ച മറ്റ് ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.