പത്താം ക്ലാസ് വിദ്യാര്‍ഥി മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം: ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു. മകനെ മാനസികമായി വേട്ടയാടിയെന്ന് കുട്ടിയുടെ പിതാവ്

മകനെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് മൂന്ന് അധ്യാപകര്‍ക്കും ഹെഡ്മാസ്റ്റര്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നു.

New Update
teen-boy

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സെന്റ് കൊളംബസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു. 

Advertisment

കഴിഞ്ഞ ദിവസമാണ് പതിനാറുകാരനായ വിദ്യാര്‍ഥി ജീവനൊടുക്കിയത്.

തന്റെ മരണത്തിന് ഉത്തരവാദികള്‍ അധ്യാപകരാണെന്ന് ആരോപിച്ച് വിദ്യാര്‍ഥി ആത്മഹത്യാക്കുറിപ്പ് എഴുതിയതിന് ശേഷമായിരുന്നു ജീവനൊടുക്കിയത്.

 മകനെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് മൂന്ന് അധ്യാപകര്‍ക്കും ഹെഡ്മാസ്റ്റര്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നു.

ചൊവ്വാഴ്ച രാവിലെ 7.15ന് പതിവുപോലെ സ്‌കൂളിലേക്ക് പോയ 16 വയസ്സുകാരനെ ഉച്ചയ്ക്ക് 2.45-ഓടെയാണ് രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. 

വിവരം ലഭിച്ച പിതാവ് ഉടന്‍ തന്നെ കുട്ടിയെ ബിഎല്‍ കപൂര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Advertisment