യുപിയിൽ നിയന്ത്രണം വിട്ട ട്രക്ക് ബസിനു മുകളിലേക്ക് മറിഞ്ഞു; 11 മരണം, 10 പേർക്ക് പരുക്ക്

അപകടം നടക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നതിനായി ബസ് വഴിയരികിൽ ഒരു ധാബയ്ക്കു സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്തു ബസിലുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
upUntitled.,0.jpg

ലക്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ നിയന്ത്രണം വിട്ടെത്തിയ ട്രക്ക് ബസിനു മുകളിലേക്കു മറിഞ്ഞ് 11 മരണം. 10 പേർക്ക് പരുക്കേറ്റു. സീതാപുരിൽനിന്നും ഉത്തരാഖണ്ഡിലെ പുർണഗിരിയിലേക്ക് തീർഥാടകരുമായ പോയ ബസാണ് അപകടത്തിൽപ്പെട്ടത്. എഴുപതോളം പേരാണ് ബസിലുണ്ടായിരുന്നത്.

Advertisment

അപകടം നടക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നതിനായി ബസ് വഴിയരികിൽ ഒരു ധാബയ്ക്കു സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്തു ബസിലുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment