/sathyam/media/media_files/vHEiVbueGmjurjz9mt4Y.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ പൊലീസ് വധിച്ചു. ഗഡ്ചിരോളിയിലാണ് സംഭവം നടന്നത്. ആറു മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നു. മാവോയിസ്റ്റുകളില്‍ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു.
ഛത്തീസ്ഗഢ് അതിർത്തിയോട് ചേർന്ന വന്ദോലി ഗ്രാമത്തിന് സമീപം പതിനഞ്ചോളം മാവോയിസ്റ്റുകൾ ക്യാമ്പ് ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര പൊലീസ് രാവിലെ 10 മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്.
ഡെപ്യൂട്ടി എസ്പിയുടെ നേതൃത്വത്തിൽ പൊലീസിൻ്റെ ഏഴ് സി-60 ഗ്രൂപ്പുകള്‍ (മാവോയിസ്റ്റുകളെ നേരിടുന്നതിനുള്ള പ്രത്യേക പൊലീസ് വിഭാഗം) ദൗത്യത്തില്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞാണ് വെടിവയ്പ് ആരംഭിച്ചത്.
സി-60 ലെ ഒരു സബ് ഇൻസ്‌പെക്ടർക്കും ഒരു ജവാനും ബുള്ളറ്റ് പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്‌തെന്നാണ് വിവരം. ഇവരെ കൂടുതൽ ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റി. 12 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും 3 എകെ 47, 2 ഇൻസാസ്, 1 കാർബൈൻ, ഒരു എസ്എൽആർ എന്നിവയുൾപ്പെടെ ഏഴ് ആയുധങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.
ടിപ്പഗഡ് ദളത്തിൻ്റെ ചുമതലയുള്ള വിശാൽ അത്രം എന്ന ഡിവിസിഎം ലക്ഷ്മൺ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മറ്റ് 11 പേരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല,
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us