മുംബൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ സമൃദ്ധി ഭവാനെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. രാംലല്ല പ്രതിഷ്ഠാ സമയത്ത് പ്രസവ ശസ്ത്രക്രിയ നടത്തണമെന്ന യുവതിയുടെ അഭ്യര്‍ഥന ഡോക്ടര്‍മാര്‍ അംഗീകരിക്കുകയായിരുന്നു.
ഐ.ടി. ജീവനക്കാരിയായ യുവതിയുടെ പ്രസവം നാളെയായിരുന്നു. എന്നാല്‍, ഇന്ന് തന്നെ കുഞ്ഞ് പിറക്കണമെന്ന അവര്‍ ആഗ്രഹം പറയുകയും തുടര്‍ന്ന് ആ മൂഹൂര്‍ത്തത്തില്‍ പ്രസവ ശസ്ത്രക്രിയ നടത്തുകയായിരുന്നെന്ന് ഡോക്ടര്‍ ചന്ദ്രകാന്ത് ബറൂരെ പറഞ്ഞു.
ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് പ്രസവ ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യവുമായി നിരവധി ഗര്‍ഭിണികള്‍ വിവിധ ആശുപത്രികളിലായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.