Advertisment

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് 7 സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ്; പോളിങ് ആരംഭിച്ചു

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഭൂരിപക്ഷം കുറയുകയും പ്രതിപക്ഷം ശക്തിപ്പെടുകയും ചെയ്തതിന് ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണിത്.

New Update
election Untitledel

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് 7 സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. 13 മണ്ഡലങ്ങളില്‍ നാലെണ്ണം പശ്ചിമ ബംഗാളിലും മൂന്നെണ്ണം ഹിമാചലിലുമാണ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് നടപടികള്‍ വൈകിട്ട് ആറിന് അവസാനിക്കും. 

Advertisment

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഭൂരിപക്ഷം കുറയുകയും പ്രതിപക്ഷം ശക്തിപ്പെടുകയും ചെയ്തതിന് ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണിത്. ബിജെപി 240 സീറ്റുകളും ഇന്ത്യന്‍ സഖ്യം 232 സീറ്റുകളും നേടിയിരുന്നു. 

പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്‍, ബഗ്ദ, മണിക്തല എന്നിവിടങ്ങളിലാണ് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തരാഖണ്ഡിലെ ബദ്രീനാഥ്, മംഗ്ലൗര്‍ പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ്, ഹിമാചല്‍ പ്രദേശിലെ ഡെഹ്റ, ഹാമിര്‍പൂര്‍, നലഗഡ്, ബിഹാറിലെ രൂപൗലി തമിഴ്നാട്ടിലെ വിക്രവണ്ടി മധ്യപ്രദേശിലെ അമര്‍വാര എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ്.

ഹിമാചല്‍ പ്രദേശ് : കാന്‍ഗ്ര ജില്ലയിലെ ഡെഹ്റ സെഗ്മെന്റില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കമലേഷ് (53), ബിജെപിയുടെ ഹോഷ്യാര്‍ സിങ് (57), സ്വതന്ത്ര സ്ഥാനാര്‍ഥികളായ സുലേഖ ദേവി (59), അരുണ്‍ അങ്കേഷ് സിയാല്‍ (34), അഭിഭാഷകനായ സഞ്ജയ് ശര്‍മ (56) എന്നിവരാണ് മത്സരരംഗത്തുള്ളത്.

ബിജെപിയുടെ ആശിഷ് ശര്‍മ (37), ഐഎന്‍സിയുടെ ഡോ. പുഷ്പീന്ദര്‍ വര്‍മ (48), സ്വതന്ത്ര സ്ഥാനാര്‍ഥികളായ പ്രദീപ് കുമാര്‍ (58), നന്ദ് ലാല്‍ ശര്‍മ (64) എന്നിവരാണ് ഹമീര്‍പൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് മത്സര രംഗത്തുള്ളത്.

നളഗഡ് സെഗ്മെന്റില്‍ ഐഎന്‍സിയുടെ ഹര്‍ദീപ് സിങ് ബാവ (44), ബിജെപിയുടെ കെ എല്‍ താക്കൂര്‍ (64), സ്വാഭിമാന്‍ പാര്‍ട്ടിയുടെ കിഷോരി ലാല്‍ ശര്‍മ (46), സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഗുര്‍നാം സിങ് (48), ഹര്‍പ്രീത് സിങ് (36), വിജയ് സിങ് (36) എന്നിവരാണ് മത്സരിക്കുന്നത്.

മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ സഭയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഹമീര്‍പൂര്‍, നലഗഡ്, ഡെഹ്റ നിയമസഭ മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

പശ്ചിമ ബംഗാള്‍ : മണിക്താലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുപ്തി പാണ്ഡെയ്ക്കെതിരെ ബിജെപി കല്യാണ്‍ ചൗബേയെയാണ് രംഗത്തിറക്കിയത്.

രണഘട്ട് ദക്ഷിണില്‍ മുകുത് മണി അധികാരിയെ ആണ് ടിഎംസി ബിജെപിക്കെതിരെ നിര്‍ത്തിയിരിക്കുന്നത്. ബാഗ്ദയില്‍ മധുപര്‍ണ ഠാക്കൂറാണ് ബിജെപിക്കെതിരെ മത്സരിക്കുന്നത്. റായ്ഗഞ്ചില്‍ ടിഎംസി സ്ഥാനാര്‍ഥിക്കെതിരെ ബിജെപിയുടെ കൃഷ്ണ കല്യാണിയാണ് രംഗത്ത് ഉള്ളത്.

പഞ്ചാബ് : ജലന്ധര്‍ വെസ്റ്റ് അസംബ്ലി സീറ്റിലെ ഉപതിരഞ്ഞെടുപ്പില്‍ മൊഹീന്ദര്‍ ഭഗതാണ് എഎപി സ്ഥാനാര്‍ഥി. സുരീന്ദര്‍ കൗറാണ് കോണ്‍ഗ്രസ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ആം ആദ്മി പാര്‍ട്ടി എംഎല്‍എ ശീതള്‍ അംഗുറല്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഈ സീറ്റ് ഒഴിഞ്ഞത്.

മാര്‍ച്ച് 28 ന് ആണ് അംഗുറല്‍ രാജിവച്ചത്. ഇതേ സീറ്റില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് ഇപ്പോള്‍ അംഗുറല്‍. മാര്‍ച്ചില്‍ മുന്‍ എഎപി എംപി സുശീല്‍ കുമാര്‍ റിങ്കുവിനൊപ്പമാണ് അംഗുറല്‍ രാജിവച്ചത്.

Advertisment