New Update
/sathyam/media/media_files/ank0aAqVDZhUMq06igat.jpg)
മുംബൈ: മുംബൈയേയും ബെംഗളൂരുവിനേയും ബന്ധിപ്പിച്ചുകൊണ്ട് 14 വരി പാത വരുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
Advertisment
അടൽ സേതു പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റോഡ് പുണെയ്ക്ക് സമീപത്തുകൂടെയാണ് ബെംഗളൂരുവിലേക്ക് പോകുക.
കോളേജ് ഓഫ് എഞ്ചിനീയറിങ് പുണെ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ പൂർവ്വവിദ്യാർഥി സംഗമത്തിൽ സംസാരിക്കവൈയാണ് ഗഡ്‌കരി ഇക്കാര്യം അറിയിച്ചത്. പദ്ധതി ഉടൻ യഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us