നോയിഡയില്‍ ബാലവേല പിടികൂടി: ഭക്ഷണശാലകളിലും ഫര്‍ണിച്ചര്‍ കടകളിലും ജോലി ചെയ്തിരുന്ന 15 കുട്ടികളെ രക്ഷപ്പെടുത്തി

നോയിഡയിലെ സെക്ടര്‍ 49, ബറൗള, സെക്ടര്‍ 76 ഏരിയ എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, ധാബകള്‍, ഫര്‍ണിച്ചര്‍ കടകള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്ന 15 കുട്ടികളെയാണ് രക്ഷപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
noida Untitled.k.jpg

നോയിഡ:  നോയിഡയില്‍ ബാലവേല പിടികൂടി. പ്രാദേശിക ഭക്ഷണശാലകള്‍, ഫര്‍ണിച്ചര്‍ കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന 15 കുട്ടികളെ ബാലവേല നിര്‍മാര്‍ജന യജ്ഞത്തിന് കീഴില്‍ പോലീസ് രക്ഷപ്പെടുത്തി.

Advertisment

പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റും (എഎച്ച്ടിയു) സഹ്യോഗ് (കെയര്‍ ഫോര്‍ യു), യംഗ് ഇന്ത്യ എന്നീ സന്നദ്ധ സംഘടനകളും സംയുക്തമായി നടത്തിയ കാമ്പെയ്നിലാണ് പതിനഞ്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബരാൗളയിലെ സെക്ടര്‍ 49 ല്‍ നിന്നും നോയിഡയിലെ സെക്ടര്‍ 76 ഏരിയയില്‍ നിന്നും രക്ഷപ്പെടുത്തിയത്.