New Update
/sathyam/media/media_files/eZ02KDTgfnBFLdMoi5Qi.jpg)
താനെ: അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് 15 വയസുകാരി വിഷം കഴിച്ച് മരിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. അംബര്‍നാഥ് പ്രദേശവാസിയായ പെണ്‍കുട്ടിയാണ് വിഷം കഴിച്ചതെന്ന് പോലീസ് അറിയിച്ചു.
Advertisment
അമ്മയോട് പിണങ്ങിയ കുട്ടി സെപ്റ്റംബര്‍ 26 ന് എലിവിഷം കഴിച്ചതായി അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു.
കുട്ടിയുടെ നില ഗുരുതരമായതിനാല്‍ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി, എന്നാല്‍ ചികിത്സയ്ക്കിടെ ഒക്ടോബര്‍ 2 ന് മരിച്ചു,' അംബര്‍നാഥ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us