19കാരിയെ ക്രൂരബലാത്സം​ഗത്തിനിരയാക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം അർധ ന​ഗ്നമായ രീതിയിൽ അഴുക്കുചാലിൽ കണ്ടെത്തി. നാടിനെ ഞെട്ടിച്ച സംഭവം ഉത്തർപ്രദേശിൽ

സംഭവവുമായി ബന്ധപ്പെട്ട് 28കാ​ര​നാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ അ​തേ നാ​ട്ടു​കാ​ര​നാ​ണ് ഇ​യാ​ളും.

New Update
Death

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു. എ​റ്റാ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 19കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Advertisment

ര​ണ്ട് ദി​വ​സം മു​മ്പ് ഒ​രു അ​ഴു​ക്കു​ചാ​ലി​ൽ അ​ർ​ദ്ധ​ന​ഗ്ന​മാ​യ നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി അ​ഴു​ക്കു​ചാ​ലി​ൽ ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് 28കാ​ര​നാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ അ​തേ നാ​ട്ടു​കാ​ര​നാ​ണ് ഇ​യാ​ളും. 

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി, വി​റ​കു​കെ​ട്ട് കൊ​ണ്ടു​പോ​കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പെ​ൺ​കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

ഇ​വി​ടെ​വ​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി, പെ​ൺ​കു​ട്ടി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യും നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​യാ​ളെ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Advertisment