Advertisment

ആന്ധ്രാപ്രദേശിൽ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ 2 പേർ മരിച്ചു; തീപിടുത്തത്തിന് കാരണമായത് ഇടിമിന്നൽ

മേഖലയില്‍ തുടര്‍ച്ചയായി ഇടിമിന്നല്‍ ഉണ്ടായതോടെ കടയില്‍ തീ പടരുകയായിരുന്നു

New Update
2 dead after fire breaks out at fireworks shop

ഹൈദരാബാദ്:  ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയില്‍ പടക്കക്കടയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment

ബുധനാഴ്ച വൈകീട്ട് 5.15ഓടെയാണ് സംഭവം. മേഖലയില്‍ തുടര്‍ച്ചയായി ഇടിമിന്നല്‍ ഉണ്ടായതോടെ കടയില്‍ തീ പടരുകയായിരുന്നു. ഇടിമിന്നലാണ് തീപിടുത്തത്തിന് കാരണമായത്.

സംസ്ഥാന റവന്യൂ, അഗ്‌നിശമന സേനാ വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Advertisment