Advertisment

യുപിയില്‍ ട്രെയിന്‍ പാളം തെറ്റിക്കാന്‍ നീക്കം? റെയില്‍വേ ട്രാക്കില്‍ രണ്ടടി നീളമുള്ള മരത്തടി കണ്ടെത്തി

പരിശോധനയ്ക്കിടെ റെയില്‍വേ ഉദ്യോഗസ്ഥര്‍ മുകളിലെ ട്രാക്കില്‍ നിന്നും മറ്റൊരു മരത്തടി കൂടി കണ്ടെടുത്തു. 

New Update
 railway track

ഡല്‍ഹി: യുപിയില്‍ ട്രെയിന്‍ പാളം തെറ്റിക്കാന്‍ നീക്കമെന്ന് സംശയം. ഉത്തര്‍പ്രദേശിലെ മലിഹാബാദ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ 6 കിലോയിലധികം ഭാരമുള്ള രണ്ടടി നീളമുള്ള തടിക്കഷണം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 24നാണ് സംഭവം. ഇതോടെ ഈ റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

Advertisment

ഡല്‍ഹിക്കും ലഖ്നൗവിനും ഇടയില്‍ ഓടുന്ന 14236 ബറേലി-വാരണാസി എക്സ്പ്രസ് തടിയില്‍ ഇടിച്ചു. എമര്‍ജന്‍സി ബ്രേക്ക് ലോക്കോ പൈലറ്റ് പ്രയോഗിച്ചതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.

പരിശോധനയ്ക്കിടെ റെയില്‍വേ ഉദ്യോഗസ്ഥര്‍ മുകളിലെ ട്രാക്കില്‍ നിന്നും മറ്റൊരു മരത്തടി കൂടി കണ്ടെടുത്തു. 

Advertisment