തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത് രണ്ട് രാഷ്ട്രീയപ്രവര്‍ത്തകര്‍; സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത് രണ്ട് രാഷ്ട്രീയപ്രവര്‍ത്തകര്‍

New Update
Selvakumar Padmanabhan

ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത് രണ്ട് രാഷ്ട്രീയപ്രവര്‍ത്തകര്‍. ബിജെപിയുടെ ശിവഗംഗാ ജില്ലാ സെക്രട്ടറി സെൽവകുമാര്‍, എഐഎഡിഎംകെയുടെ കടലൂർ ജില്ലയിലെ വാർഡ് സെക്രട്ടറി പത്മനാഭന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Advertisment

തന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടിക ചൂളയിൽ നിന്ന് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സെൽവകുമാര്‍ ആക്രമിക്കപ്പെട്ടത്. ഒരു സംഘം ആളുകൾ വളഞ്ഞിട്ട് വെട്ടിക്കൊന്ന ശേഷം റോഡരികിൽ ഉപേക്ഷിച്ചു.

രക്തത്തിൽ കുളിച്ചുകിടക്കുന്ന സെൽവകുമാറിനെ കണ്ട് വഴിയാത്രക്കാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

സെൽവകുമാറിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികളും അനുയായികളും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയും മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിക്കുകയും ചെയ്തു. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന്‌ സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ വിമര്‍ശിച്ചു. കെ അണ്ണാമലൈ സെൽവകുമാറിൻ്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും പാർട്ടിയുടെ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. തമിഴ്‌നാടിനെ കൊലപാതകങ്ങളുടെ തലസ്ഥാനമെന്നാണ് അണ്ണാമലൈ വിശേഷിപ്പിച്ചത്.

സാമൂഹ്യവിരുദ്ധർക്ക് സർക്കാരിനെയോ പൊലീസിനെയോ ഭയമില്ല. സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായി തുടരാൻ അവകാശമുണ്ടോയെന്ന് എംകെ സ്റ്റാലിൻ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ കൊലപാതകമല്ലെന്ന് ശിവഗംഗ എംപി കാര്‍ത്തി ചിദംബരം പറഞ്ഞു.

"കൊലപാതകവുമായി ബന്ധപ്പെട്ട് ശിവഗംഗൈ ജില്ലാ എസ്പിയോട് സംസാരിച്ചു. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇതിൽ രാഷ്ട്രീയ വശമില്ല. എന്നാൽ കൊലപാതകങ്ങൾ പെരുകുന്നത് ആശങ്കാജനകമാണ്",  കാർത്തി ചിദംബരം പറഞ്ഞു.  

Advertisment