/sathyam/media/media_files/ryZisLdpSXX4RP7cLsjx.jpg)
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ട്രക്ക് ഇടിച്ച് മോട്ടോര്‍ ബൈക്ക് യാത്രികരായ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മോട്ടോര്‍ബൈക്കില്‍ ഇടിച്ച ട്രക്ക് നിര്‍ത്താതെ പോയെങ്കിലും അപകടസ്ഥലത്തിന് കുറച്ച് അകലെ വെച്ച് പിടികൂടി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി 10.30 ഓടെ പൂനെ-അഹമ്മദ്നഗര്‍ റോഡിലെ ചന്ദന്‍ നഗര്‍ പ്രദേശത്താണ് സംഭവം. ഇവിടെയുള്ള ഒരു എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ പൂനെ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ രണ്ടുപേര്‍ക്ക് സ്വന്തം നാടായ ലാത്തൂരിലേക്ക് പോകേണ്ടതായിരുന്നു.
ഇവരുടെ മോട്ടോര്‍ബൈക്കില്‍ പുറകില്‍ നിന്ന് വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ഒരു യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റൊരാള്‍ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി,' വിമല്‍താല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആനന്ദ് ഖോബ്രെ പറഞ്ഞു.
''അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും 300 മീറ്ററോളം അകലെ പോലീസും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു,'' ഉദ്യോഗസ്ഥര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us