നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച: രണ്ട് അധ്യാപകര്‍ മഹാരാഷ്ട്രയില്‍ കസ്റ്റഡിയില്‍

നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ബിഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും ആറ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. News | ലേറ്റസ്റ്റ് ന്യൂസ് | Mumbai | ദേശീയം

New Update
neet Untitledra.jpg

മുംബൈ: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് അധ്യാപകരെ മഹാരാഷ്ട്ര എടിഎസ് കസ്റ്റഡിയിലെടുത്തു.

Advertisment

ലാത്തൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന സഞ്ജയ് തുക്കാറാം ജാദവ്, ജലീല്‍ ഉമര്‍ഖാന്‍ പത്താന്‍ എന്നീ രണ്ട് അധ്യാപകരെയാണ് എടിഎസിന്റെ നന്ദേഡ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇവരുടെ പങ്കിനെക്കുറിച്ച് എടിഎസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.

നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ബിഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും ആറ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

രഹസ്യവിവരത്തെത്തുടര്‍ന്നാണ് പങ്കു, പരംജീത് എന്ന ബിട്ടു, ബല്‍ദേവ് കുമാര്‍ എന്ന ചിന്തു, പ്രശാന്ത് എന്ന കാജു, അജീത്, രാജീവ് കുമാര്‍ എന്ന കരു എന്നിവരെ ദേവിപൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡിലെ ദിയോഘറിലാണ് ഏറ്റവും പുതിയ അറസ്റ്റ് നടന്നത്. 

നേരത്തെ, രണ്ട് പേരെ റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അവദേശ് കുമാറും മകന്‍ അഭിഷേകുമാണ് അറസ്റ്റിലായത്. ചോദ്യപേപ്പറിന് വേണ്ടി സൂത്രധാരന്‍ സിക്കന്ദര്‍ യാദവേന്ദുവിന് 40 ലക്ഷം രൂപ നല്‍കിയതായി അവദേശ് കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിരുന്നു.

Advertisment