2026 ൽ ഇന്ത്യയും പാകിസ്ഥാനും സംഘർഷത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പ്

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ 26 സാധാരണക്കാരെ കൊല്ലപ്പെടുത്തിയതിന് പ്രതികാരമായാണ് ഇന്ത്യ ആക്രമണം നടത്തിയത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

വാഷിംഗ്ടണ്‍: 2026 ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു 'യുദ്ധം' പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രമുഖ തിങ്ക് ടാങ്കായ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ്. 

Advertisment

ഇരു രാജ്യങ്ങളും തമ്മിലുള്ള സായുധ സംഘട്ടനത്തിനുള്ള പ്രാഥമിക കാരണം 'വര്‍ദ്ധിച്ചുവരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍' ആയിരിക്കാം. യുഎസ് വിദേശ നയ വിദഗ്ധരുടെ ഒരു സര്‍വേയെ ഉദ്ധരിച്ച്, ന്യൂഡല്‍ഹിയും ഇസ്ലാമാബാദും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.


ഈ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും വളരുന്ന ഭീകര സംഘടനകള്‍ക്കെതിരെ ന്യൂഡല്‍ഹി ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ 26 സാധാരണക്കാരെ കൊല്ലപ്പെടുത്തിയതിന് പ്രതികാരമായാണ് ഇന്ത്യ ആക്രമണം നടത്തിയത്.

പുല്‍വാമ (2019), മുംബൈ (2008) തുടങ്ങിയ പ്രധാന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ജെയ്ഷെ മുഹമ്മദ് (ജെഎം), ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) എന്നിവയുടെ പ്രധാന കമാന്‍ഡ് സെന്ററുകളായിരുന്നു ഇന്ത്യ ലക്ഷ്യമിട്ട സ്ഥലങ്ങള്‍. ആക്രമണത്തില്‍ 100-ലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടു.


പ്രതികാരമായി, അടുത്ത മൂന്ന് ദിവസങ്ങളില്‍ - മെയ് 8, 9, 10 തീയതികളില്‍ - പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിന് മറുപടിയായി, പാകിസ്ഥാനിലെ പ്രധാന സൈനിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.


നാല് ദിവസത്തെ തീവ്രമായ അതിര്‍ത്തി കടന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശേഷം, മെയ് 10 ന് ഇരു രാജ്യങ്ങളും സംഘര്‍ഷം കുറയ്ക്കാനും ശത്രുത അവസാനിപ്പിക്കാനും സമ്മതിച്ചു. പാകിസ്ഥാന്റെ അഭ്യര്‍ത്ഥനപ്രകാരം ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഡിജിഎംഒ തല ചര്‍ച്ചകള്‍ക്ക് ശേഷമാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.

Advertisment