റാഞ്ചി: ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ വിവാഹ സത്ക്കാരം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ അപകത്തില്‍പ്പെട്ട് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.
വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കോര്‍പിയോ കാര്‍ റോഡരികിലെ മരത്തിലിടിച്ച് കയറുകയായിരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഗിരിധിയിലെ ടിക്കോഡിഹില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം സ്‌കോര്‍പിയോ തിരികെ മടങ്ങുകയായിരുന്ന സംഘം.
നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.