കൊല്‍ക്കത്ത: രണ്ടു വര്‍ഷമായി അടച്ചിട്ടിരുന്ന ഫ്ളാറ്റിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം ഒരു സ്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ച് പോലീസ്. മൃതദേഹത്തിന് അഞ്ച് മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയശേഷം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് മൃതദേഹം ഡ്രമ്മില്‍ തള്ളിയതായാണെന്നാണ് സംശയിക്കുന്നത്.
സംഭവത്തില്‍ മഹാരാഷ്ട്ര താനെ സ്വദേശിയായ അമിത് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ മുമ്പ് ഫ്ളാറ്റില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശികളായ ദമ്പതികളുടെ അടുത്ത പരിചയക്കാരനാണ് അമിത്. നിലവില്‍ ചോദ്യം ചെയ്യലുമായി ഇയാള്‍ സഹകരിക്കുന്നില്ല. വിശദമായി ചോദ്യം ചെയ്യുമെന്നു പോലീസ് പറഞ്ഞു.
നവംബര്‍ 14നാണ് ഫ്ളാറ്റിലെ പ്ലാസ്റ്റിക് ഡ്രമ്മില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. ഹോമിയോപ്പതി ഡോക്ടറായ ഗോപാല്‍ മുഖര്‍ജി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഫ്ളാറ്റ്. 2018ല്‍ നേപ്പാളി ദമ്പതികള്‍ക്ക് ഈ ഫ്ളാറ്റ് വാടകയ്ക്ക് നല്‍കിയിരുന്നു. 2021ല്‍ ഇവര്‍ നേപ്പാളിലേക്ക് തിരികെ പോയെങ്കിലും ഫ്ളാറ്റിന്റെ വാടക നല്‍കുന്നത് തുടര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ ഏഴുമാസം വാടക ലഭിച്ചില്ല. തുടര്‍ന്ന് ഉടമ ഗോപാല്‍ മുഖര്‍ജി ഫ്ളാറ്റ് തുറന്നപ്പോഴാണ് സീല്‍ ചെയ്ത പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്.