ബംഗളൂരു: പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുട്ടിയും മരിച്ച സംഭവത്തില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വൈദ്യുതി വിതരണ വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സുബ്രഹ്മണ്യ ടി, അസിസ്റ്റന്റ് എഞ്ചിനീയര്‍ ചേതന്‍ എസ്, ജൂനിയര്‍ എനജിനീയര്‍ രാജണ്ണ, ജൂനിയര്‍ പവര്‍മാന്‍ മഞ്ജുനാഥ് രേവണ്ണ, ലൈന്‍മാന്‍ ബസവരാജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കൃത്യനിര്‍വഹണത്തിലെ അലംഭാവം ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ബംഗളുരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡാ (ബെസ്‌കോം)ണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. ഈസ്റ്റ് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ലോകേഷ് ബാബു, വൈറ്റ്ഫീല്‍ഡ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീരാമു എന്നിവര്‍ക്ക് സിറ്റി വൈദ്യുതി ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. തമിഴ്‌നാട് സ്വദേശി സൗന്ദര്യ(23), ഒമ്പത് മാസം പ്രായമുള്ള മകള്‍ സുവിക്ഷയുമാണ് മരിച്ചത്. ബംഗളുരുവിലെ ഹോപ്പ് ഫാം സിഗ്നലിലെ ഫുട്പാത്തിലൂടെ തമിഴ്‌നാട്ടില്‍ നിന്ന് ബംഗളുരുവിലെ വീട്ടിലേക്ക് നടന്നുപോകവേ പൊട്ടിവീണ 11 കെവി ലൈനില്‍ സൗന്ദര്യ അറിയാതെ ചവിട്ടുകയായിരുന്നു. ഷോക്കേറ്റ ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മടങ്ങുകയായിരുന്നു ഇരുവരും. കേസില്‍ സൗന്ദര്യയുടെ കുടുംബത്തിന് അഞ്ച് ലക്ഷം സഹായധനവും മന്ത്രി പ്രഖ്യാപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.