Advertisment

ഡല്‍ഹിയില്‍ വായുഗുണനിലവാരത്തില്‍ പുരോഗതി; സ്‌കൂളുകള്‍ നാളെ തുറക്കും

നിലവിലെ വായുഗുണനിലവാര തോത് മുന്നൂറിന് മുകളിലാണ്.

New Update
76777

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുഗുണനിലവാരത്തില്‍ നേരിയ പുരോഗതി. അന്തരീക്ഷത്തില്‍ കാറ്റിന്റെ വേഗത കൂടിയതാണ് വായു ഗുണനിലവാരം നേരിയതോതില്‍ മെച്ചപ്പെടാന്‍ ഇടയാക്കിയത്. നിലവിലെ വായുഗുണനിലവാര തോത് മുന്നൂറിന് മുകളിലാണ്.

Advertisment

പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകളും നാളെ തുറക്കും. എന്നാല്‍, കായിക മത്സരങ്ങള്‍ക്കും പുറത്തുള്ള അസംബ്ലിക്കും ഒരാഴ്ചത്തേക്ക് വിലക്കുണ്ട്.ഡീസല്‍ ട്രക്കുകള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. 

ഗാസിയാബാദ് 274, ഗുരുഗ്രാം 346, ഗ്രേറ്റര്‍ നോയിഡ 258, ഫരീദാബാദ് 328 എന്നിങ്ങനെയാണ് വായുഗുണനിലവാര തോത്. 

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ 45 ശതമാനവും വാഹനങ്ങളില്‍ നിന്നാണ്. ശനിയാഴ്ച ഇത് 38 ശതമാനമായി കുറഞ്ഞു. 

 

Advertisment