Advertisment

കിടപ്പറയില്‍ ഭാര്യ കാമുകനൊപ്പം; യുവതിയെ ഭര്‍ത്താവ്  തീകൊളുത്തി കൊലപ്പെടുത്തി

സംഭവത്തില്‍ നേപ്പാള്‍ സിങ് എന്നയാളെ അറസ്റ്റ് ചെയ്തു.

New Update
67677777

ലക്നൗ: ഉത്തര്‍പ്രദേശില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഭാര്യയെ മറ്റൊരാള്‍ക്കൊപ്പം കിടക്കയില്‍ കണ്ടതിനെത്തുടര്‍ന്ന് 35കാരിയായ ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നേപ്പാള്‍ സിങ് എന്നയാളെ അറസ്റ്റ് ചെയ്തു.

Advertisment

ബറേലി ഗോട്ടിയ ഗ്രാമത്തിലാണ് സംഭവം. കൃഷിയിടത്തില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് അഞ്ജലി എന്ന യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.  

നേപ്പാള്‍ സിങ്ങിനെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു. അഞ്ജലിയെ നേപ്പാള്‍ സിങ് മനഃപൂര്‍വ്വം കൊലപ്പെടുത്തുകയായിരുന്നെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.

 

Advertisment