പൊട്ടിക്കിടന്ന വൈദ്യുതക്കമ്പിയില്‍ ചവിട്ടി  യുവതിക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം;  അപകടം വീട്ടിലേക്ക് നടന്നു പോകവെ

തമിഴ്‌നാട്ടില്‍ നിന്ന് ബംഗളുരുവിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 

New Update
67777

ബംഗളുരു: പൊട്ടിക്കിടന്ന വൈദ്യുതക്കമ്പിയില്‍ ചവിട്ടി യുവതിയും കുഞ്ഞും മരിച്ചു. ബംഗളുരു സ്വദേശിനി സൗന്ദര്യ, ഒമ്പത് മാസം പ്രായമുള്ള മകള്‍ സുവിക്സ്ലിയ എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് ബംഗളുരുവിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 

Advertisment

ഇന്ന് രാവിലെ ആറിന് തമിഴ്‌നാട്ടില്‍ നിന്നും ട്രെയിനില്‍ ബംഗളുരുവിലെത്തിയ സൗന്ദര്യയും കുഞ്ഞും വീട്ടിലേക്ക് പോകുകയായിരുന്നു. 
വൈറ്റ്ഫീല്‍ഡ് ഏരിയയില്‍ റോഡരികില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. 

രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ 
നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. 

 

Advertisment