ചെന്നൈ: കാരറ്റ് തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരി മരിച്ചു. ചെന്നൈ വാഷര്‍മെന്‍പെട്ടിലെ വിഗ്‌നേഷ്-പ്രമീള ദമ്പതികളുടെ മകള്‍ ലതിഷയാണ് മരിച്ചത്.
കുട്ടി കാരറ്റ് കഴിക്കുന്നതിനിടെ കഷ്ണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട കുട്ടി കുഴഞ്ഞുവീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.