New Update
/sathyam/media/media_files/dmXNoGUVQjb3mIPnFmEv.jpg)
ബക്‌സര്‍: യുവതിയെയും അഞ്ചു വയസുള്ള മകളെയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അനിതാ ദേവി (29), മകള്‍ സോണി കുമാരി എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതതേഹം കഴുത്തറുത്ത നിലയിലായിരുന്നു. ബീഹാറിലെ ബക്‌സര്‍ ജില്ലയിലാണ് സംഭവം.
Advertisment
ബല്ലാപൂര്‍ ഗ്രാമത്തിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സംഭവം നടക്കുമ്പോള്‍ അനിതയുടെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. ആണ്‍മക്കളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. സ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കൊലപാതക കാരണം വ്യക്തമല്ല. ആരെയും ഇതുവരെയും
അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.