Advertisment

തഞ്ചാവൂരില്‍ ദീപാവലി ആഘോഷിക്കാന്‍  ബന്ധുവീട്ടിലെത്തിയ യുവതിയെ ബലാത്സംഗം  ചെയ്ത് കൊലപ്പെടുത്തിയ അയല്‍ക്കാരന്‍ അറസ്റ്റില്‍

സെങ്കിപ്പട്ടി സ്വദേശിനിയായ 22കാരിയാണ് കൊല്ലപ്പെട്ടത്.

New Update
676777

ചെന്നൈ: തഞ്ചാവൂരില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അയല്‍ക്കാരന്‍ അറസ്റ്റില്‍. തച്ചന്‍കുറിച്ചി സ്വദേശി കറുപ്പുസാമി(30)യാണ് അറസ്റ്റിലായത്.

Advertisment

ചന്നൈയിലെ കാര്‍ നിര്‍മാണ കമ്പനിയിലെ ജിവനക്കാരിയായ സെങ്കിപ്പട്ടി സ്വദേശിനിയായ 22കാരിയാണ് കൊല്ലപ്പെട്ടത്. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപാവലിക്ക് തച്ചന്‍കുറിച്ചിയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു യുവതി. 

വെള്ളിയാഴ്ച മാതൃസഹോദരനൊപ്പം ചടങ്ങിന് പോകാന്‍ യുവതിക്കു സാധിച്ചില്ല. പിന്നീട് അയല്‍വാസി കറുപ്പസാമിയോട് യുവതിയെ അവിടെയെത്തിക്കാന്‍ മാതൃസഹോദരന്‍ ആവശ്യപ്പെട്ടു. അയാള്‍ ബൈക്കില്‍ യുവതിയുമായി പോകുകയായിരുന്നു. 

സമയം ഏറെയായിട്ടും ഇവരെ കാണാത്തതിനെത്തുടര്‍ന്ന് മാതൃസഹോദരന്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. 

 

Advertisment