Advertisment

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞുണ്ടായ വൃക്കരോഗത്തിന്  ചികിത്സയിലായിരുന്ന യുവതിയെ  ഡോക്ടര്‍ ചമഞ്ഞെത്തി ഇന്‍ജക്ഷന്‍ ചെയ്ത് അജ്ഞാത വനിത

ചണ്ഡിഗഡിലെ പി.ജി.ഐ.എം.ഇ.ആര്‍. ആശുപത്രിയിലാണ് സംഭവം

New Update
677888

ണ്ഡിഗഡ്: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞുണ്ടായ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന 25 വയസുകാരിയെ ഡോക്ടര്‍ ചമഞ്ഞെത്തിയ അജ്ഞാത വനിത ഇന്‍ജക്ഷന്‍ വച്ചു. രാജ്പുര സ്വദേശിയായ ഹര്‍മീത് കൗര്‍ എന്ന യുവതിയെ ആരോഗ്യ നില മോശമായതിന് പിന്നാലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണ്.

Advertisment

ചണ്ഡിഗഡിലെ പി.ജി.ഐ.എം.ഇ.ആര്‍. ആശുപത്രിയിലാണ് സംഭവം. പ്രസവത്തെത്തുടര്‍ന്ന് വൃക്ക സംബന്ധിയായ തകരാറുണ്ടായതോടെ മികച്ച ചികിത്സയ്ക്കായി യുവതിയെ പി.ജി.ഐ.എം.ഇ.ആര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

നവംബര്‍ മൂന്നിനായിരുന്നു ഹര്‍മീത് പ്രസവിച്ചത്. രക്തസ്രാവമുണ്ടാകുകയും കിഡ്‌നി തകരാറിലാകുകയും ചെയ്തു. പിന്നാലെ നവംബര്‍ പതിമൂന്നിനാണ് നെഹ്‌റു ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ യുവതിയെ പ്രവേശിപ്പിക്കുന്നത്. നവംബര്‍ പതിനഞ്ചിനു രാത്രിയിലാണ് സംഭവം. ഭര്‍തൃസഹോദരിയോട് ഒരു ഇന്‍ജക്ഷനുണ്ടെന്ന് പറഞ്ഞശേഷം അജ്ഞാത യുവതിയെത്തി ഹര്‍മീതിന് ഒരു ഇന്‍ജക്ഷന്‍ നല്‍കുകയായിരുന്നു. എന്തിനാണ് ഇന്‍ജക്ഷനെന്നും മറ്റുമുള്ള ചോദ്യങ്ങള്‍ ബന്ധുക്കള്‍ ചോദിച്ചതോടെ ഇവര്‍ സ്ഥലം വിടുകയായിരുന്നു.

ഇതിന് പിന്നാലെ ഹര്‍മീതിന്റെ ആരോഗ്യാവസ്ഥ മോശമായി. സംഭവത്തില്‍ മനപൂര്‍വ്വമുള്ള നരഹത്യാശ്രമത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ആശുപത്രി അധികൃതരും പോലീസും സി.സി.ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്.യുവതിയുടെ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisment