ഇന്ത്യയുടെ തോല്‍വിയില്‍ ദുഃഖം രേഖപ്പെടുത്തി രേഖ ഭോജ്.
''ഹൃദയം തകര്‍ന്ന പോലെ. എങ്കിലും എന്റെ ഭാരതം മഹത്തരമാണ്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. ജയ്ഹിന്ദ്''- എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു സോഷ്യല്‍ മീഡിയയിലൂടെ രേഖ ഭോജ് പ്രഖ്യാപിച്ചിരുന്നു. ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള തന്ത്രമാണ് ഇതെന്നുള്ള ആരോപണമുന്നയിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തു വന്നിരുന്നു.