Advertisment

ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ മുറിയിലേക്ക് പോയ  പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍;  ദുരൂഹത ആരോപിച്ച് കുടുംബം

കാണാതായതോടെ നടത്തിയ പരിശോധനയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ വൈഷ്ണവിയെ കണ്ടെത്തുകയായിരുന്നു.

New Update
324355

ഹൈദരാബാദ്: പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ചനിലയില്‍. തെലങ്കാനയിലെ സൂര്യപേട്ടില്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഗുരുകുല പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനി വൈഷ്ണവിയാണ് മരിച്ചത്. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

Advertisment



ശനിയാഴ്ച രാത്രി ഒമ്പതരയ്ക്കാണ് സംഭവം. രാത്രി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കു ഫെയര്‍വെല്‍ പാര്‍ട്ടി നടന്നിരുന്നു. ലഘുഭക്ഷണം കഴിക്കുന്നതിനിടെ വൈഷ്ണവി മുറിയിലേക്ക് പോയി. എന്നാല്‍, ഏറെനേരമായിട്ടും കാണാതായതോടെ നടത്തിയ പരിശോധനയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ വൈഷ്ണവിയെ കണ്ടെത്തുകയായിരുന്നു.

വളരെ സന്തോഷത്തോടെയാണു വൈഷ്ണവി ഫെയര്‍വെല്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതെന്നാണു മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞു. അമ്മയെ വാട്‌സാപ്പില്‍ വിഡിയോ കോള്‍ ചെയ്യുകയും സ്‌കൂളില്‍ നടന്ന ആഘോഷങ്ങളെപ്പറ്റി സംസാരിച്ചിരുന്നു. മകള്‍ക്ക് പനിയാണെന്നും പറഞ്ഞാണു ഹോസ്റ്റല്‍ അധികൃതര്‍ തങ്ങളെ വിളിച്ചുവരുത്തിയതെന്നു വൈഷ്ണവിയുടെ മാതാപിതാക്കള്‍ പറയുന്നു. മകളുടെ മരണത്തില്‍ സംശയമുണ്ട്.

തങ്ങള്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സ്‌കൂള്‍ അധികൃതര്‍ സ്ഥലം വിട്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു.ഹോസ്റ്റല്‍ അധികൃതരുടെ മാനസിക പീഡനമാണു മരണങ്ങള്‍ക്കു പിന്നിലെന്ന സംശയം ശക്തമാണ്. തെലങ്കാനയിലെ തന്നെ ഭോംഗിറിലെ എസ്.സി. വെല്‍ഫെയര്‍ ഹോസ്റ്റലില്‍ രണ്ടാഴ്ച മുമ്പ് രണ്ടു പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

Advertisment