ബംഗളുരു: കുടുംബപ്രശ്നത്തെച്ചൊല്ലിയുള്ള പരാതി പറഞ്ഞു പരിഹരിക്കാന്‍ പോലീസ് വിളിച്ചതനുസരിച്ച് സ്റ്റേഷനിലെത്തിയ യുവതിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. പരിക്കേറ്റ ഇരുപത്തിമൂന്നുകാരിയായ യുവതി ചികിത്സയിലാണ്. അപകടനില തരണംചെയ്തതായി പോലീസ് അറിയിച്ചു.
ഹാസന്‍ വനിതാ പോലീസ് സ്റ്റേഷനില്‍ ഞായറാഴ്ചയാണ് സംഭവം. അവിഹിത ബന്ധം ആരോപിച്ച് ഭര്‍ത്താവ് തന്നെ നിരന്തരം മര്‍ദ്ദിക്കുന്നതായി യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച സംസാരിക്കാന്‍ ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു. ഇതിനിടെ പ്രകോപനത്തെത്തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു.