Advertisment

ജൂണ്‍ വരെ കടുത്ത ചൂട്; പടിഞ്ഞാറന്‍  മേഖലകള്‍ വെന്തുരുകും

മധ്യ പടിഞ്ഞാറന്‍ പ്രദേശങ്ങളിലാകും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

New Update
42423424242

ഡല്‍ഹി: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ കടുത്ത ചൂടെന്ന് റിപ്പോര്‍ട്ട്. മധ്യ പടിഞ്ഞാറന്‍ പ്രദേശങ്ങളിലാകും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisment

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ സാധാരണയുള്ളതിനെക്കാള്‍ ഉയര്‍ന്ന താപനിലയുണ്ടാകാന്‍ സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന്‍ പ്രദേശങ്ങളിലായിരിക്കും താപനില വലിയ രീതിയില്‍ ഉയരുന്നതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യൂഞ്ജയ് മൊഹപത്ര അറിയിച്ചു. 

ഗുജറാത്ത്, മഹാരാഷ്ട്ര, വടക്കന്‍ കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, വടക്കന്‍ ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഏപ്രില്‍ മാസത്തില്‍ കടുത്ത ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്.

പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, വടക്കന്‍ ഒഡീഷ, എന്നിവിടങ്ങളില്‍ സാധാരണ താപനിലയോ അതിന് താഴെയോ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കുറഞ്ഞത് 10 മുതല്‍ 20 ദിവസം വരെ ഉഷ്ണതരംഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷിക്കാം. സാധാരണ നാല് മുതല്‍ എട്ട് ദിവസം വരെയാണ് ഉഷ്ണതരംഗങ്ങള്‍ അനുഭവപ്പെടുന്നത്.

കൂടാതെ ഏപ്രിലില്‍ മധ്യ ഇന്ത്യയിലും വടക്കന്‍ സമതലങ്ങളിലും ദക്ഷിണേന്ത്യയിലും സമീപ പ്രദേശങ്ങളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

 

Advertisment