രോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു;  സി.എസ്.കെ. ആരാധകനായ മധ്യവയസ്‌കനെ അടിച്ചുകൊന്നു

ഹന്‍മന്ത്വാഡി സ്വദേശി ബന്ദോപന്ത് ബാപ്പുസോ ടിബിലെ(63)യാണ് മരിച്ചത്.

New Update
535353535

കോലാപ്പൂര്‍: രോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചതിന്  ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകനെ എതിരാളികള്‍ തല്ലിക്കൊന്നു. ഹന്‍മന്ത്വാഡി സ്വദേശി ബന്ദോപന്ത് ബാപ്പുസോ ടിബിലെ(63)യാണ് മരിച്ചത്. സംഭവത്തില്‍ ഹന്‍മന്ത്വാഡി സ്വദേശികളും സുഹൃത്തുക്കളുമായ ബല്‍വന്ത് മഹാദേവ് ജന്‍ജാഗെ (50), സാഗര്‍ സദാശിവ് ഝാഞ്ജഗെ (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

മാര്‍ച്ച് 27നായിരുന്നു സംഭവം. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ നടന്ന ഐ.പി.എല്‍. മത്സരം  മൂന്ന് പേരും ഒരുമിച്ചിരുന്നായിരുന്നു ടിവിയില്‍ ണ്ടത്. ബല്‍വന്ത് ജന്‍ജാഗെയും സാഗര്‍ ഝാഞ്ചാഗെയും മുംബൈ ഇന്ത്യന്‍സിന്റെ ആരാധകരാണ്. 

മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ്മ പുറത്തായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ആരാധകനായ ബന്ദോപന്ത് ടിബിലെ ആഘോഷം തുടങ്ങി. രോഹിത് ശര്‍മ്മ പുറത്തായതിനാല്‍ മുംബൈ ഇന്ത്യന്‍സിന് ഇപ്പോള്‍ ജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

രോഷാകുലരായ ബല്‍വന്ത് ജന്‍ജാഗെയും സാഗര്‍ ഝാഞ്ജഗെയും ചേര്‍ന്ന് ബന്ദോപന്തിനെ വടികൊണ്ട് തലയ്ക്കടിച്ചു. ഗുരുതര പരിക്കേറ്റ ടിബില്‍ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Advertisment