വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; ബംഗളുരുവില്‍ യുവാവ്  യുവതിയെ കുത്തികൊലപ്പെടുത്തി

ശനിയാഴ്ച ബംഗളുരുവിലാണ് സംഭവം.

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
35355

ബംഗളുരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ  ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ബംഗളുരുവിലാണ് സംഭവം. ഫരീദ ഖത്തൂം (42) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മുഖത്തും കഴുത്തും നെഞ്ചിലും  കുത്തേറ്റ യുവതിയുടെ നില ഗുരുതരമായിരുന്നു. 

Advertisment

സംഭവത്തില്‍ ടാക്‌സി ഡ്രൈവറായ ജയാനഗര്‍ സ്വദേശിയായ ഗിരീഷ് (35) പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ശനിയാഴ്ച ബംഗളുരുവിലാണ് സംഭവം. ഒരു സ്പായിലെ ജീവനക്കാരിയായിരുന്നു ഫരീദ. ഫരീദയും ഗിരീഷും സുഹൃത്തുക്കളായിരുന്നു. 2022ല്‍ ഫരീദ ജോലി ചെയ്തിരുന്ന സ്പായിലെത്തിയ ശേഷം ഇവര്‍ തമ്മില്‍ സൗഹൃദം സ്ഥാപിക്കുകയായിരുന്നു.  ഇത് പിന്നീട് പ്രണയത്തിലേക്കും വഴിമാറി.

ഭര്‍ത്താവില്‍ നിന്ന വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു ഫരീദ. രണ്ട് പെണ്‍മക്കളുണ്ട്. അടുത്തിടെ ഇവരുടെ ഭര്‍ത്താവ് മരിച്ചു. ഇതോടെ പശ്ചിമ ബംഗാളിലേക്ക് തിരികെ പോയി ഫരീദ പെണ്‍കുട്ടികളെ തനിക്കൊപ്പം കൊണ്ടുവന്ന് കുട്ടികളെ ബംഗളുരുവിലെ കോളേജില്‍ ചേര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. 

ഇതിനിടയിലാണ് വിവാഹം ചെയ്യണമെന്ന് ഗിരീഷ് തുടര്‍ച്ചയായി ആവശ്യപ്പെടാന്‍ ആരംഭിച്ചത്. ഇപ്പോള്‍ സാധിക്കില്ലെന്ന് യുവതി പറഞ്ഞത് പ്രതിയെ പ്രകോപിപ്പിക്കുകയായിരുന്നു. ഗിരീഷിന്റെ ജന്മദിനമായിരുന്നു മാര്‍ച്ച് 29. അന്ന് ഗിരീഷ് ഫരീദയേയും മക്കളേയും ഹോട്ടലിലുും ഷോപ്പിങ്ങിനും കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിന് ശേഷം വൈകുന്നേരത്തോടെ ഫരീദയുമായി നടക്കാനിറങ്ങിയപ്പോഴാണ് യുവാവ് വിവാഹ അഭ്യര്‍ത്ഥന വീണ്ടും നടത്തിയത്. ഇത് യുവതി നിരസിച്ചതോടെ ഇയാള്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഫരീദയെ ആക്രമിക്കുകയായിരുന്നു.

Advertisment