ലഖ്നൗ: പുരുഷന്മാര്‍ ജോലി ചെയ്യുന്ന ബ്യൂട്ടി പാര്‍ലറുകളില്‍ മുസ്ലീം സ്ത്രീകള്‍ പോകരുതെന്ന് ഇസ്ലാം മതപുരോഹിതന്‍. ഇത്തരം പാര്‍ലറുകളില്‍ പോയി സ്ത്രീകള്‍ മേക്കപ്പിടുന്നത് ഇസ്ലാമിക നിയമത്തിന് എതിരാണെന്നും വിലക്കപ്പട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരിലുള്ള മതപുരോഹിതന്‍ മുഫ്തി ആസാദ് കാസിമിയാണ് വിവാദ പരാമര്‍ശം നത്തിയത്.
പുരുഷന്മാര്‍ ജോലി ചെയ്യുന്ന ബ്യൂട്ടി പാര്‍ലറുകളില്‍ പോകാതെ സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന സലൂണുകള്‍ തെരഞ്ഞെടുക്കാനും ഇദ്ദേഹം പറഞ്ഞു. അടുത്തിടെ, യുപിയിലെ കാന്‍പൂരില്‍ പുരികം ഷേപ്പ് ചെയ്തതിനെ തുടര്‍ന്ന് യുവതിയെ സൗദിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് മൊബൈല്‍ ഫോണിലുടെ തലാഖ് ചൊല്ലിയിരുന്നു.