ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ആഗ്രയില്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങി മരിച്ചു. പൈപ്പ് വ്യാപാരിയായ ജോളി (തരുണ്‍), മാതാവ്, 12 വയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്. വീട്ടുജോലിക്കാരനാണ് മൃതദേഹങ്ങള്‍ ആദ്യ കണ്ടത്.
വ്യാപാരിയുടെ ഫോണില്‍ നിന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് റെക്കോര്‍ഡ് ചെയ്ത വീഡിയോ കണ്ടെടുത്തു. ബിസിനസില്‍ വലിയ നഷ്ടമുണ്ടായെന്നും ഏകദേശം 1.5 കോടി കടബാധ്യതയുണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്. സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും വിശദമായ അനേ്വഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.