ബംഗളുരു: പ്രഭാത ഭക്ഷണം നല്‍കാത്ത ദേഷ്യത്തില്‍ അമ്മയെ കൊലപ്പെടുത്തിയെന്ന് അറിയിച്ച് പ്രായപൂര്‍ത്തിയാകാത്ത മകന്‍ പോലീസില്‍ കീഴടങ്ങിയ സംഭവത്തില്‍ ട്വിസ്റ്റ്. യുവതിയെ ഭര്‍ത്താവും മകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.
പ്രായപൂര്‍ത്തിയാകാത്തകൊണ്ട് മകന് ശിക്ഷാ ഇളവ് ലഭിക്കുമെന്നതിനാല്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കൃത്യത്തിനു ഉപയോഗിച്ച ഇരുമ്പുവടിയില്‍ നിന്ന് ചന്ദ്രപ്പയുടെ വിരലടയാളം ലഭിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടിനാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ നേത്ര(40)യെ ഭര്‍ത്താവ് ചന്ദ്രപ്പയും 17 വയസുകാരനായ മകനും ചേര്‍ന്ന് ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരാളുമായി നേത്ര അടുപ്പത്തിലാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു കൊലപാതകം.
പ്രഭാതഭക്ഷണം നല്‍കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ നേത്രയെ മകന്‍ ഇരുമ്പുവടി കൊണ്ട് നേത്രയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു സ്‌റ്റേഷനില്‍ കീഴടങ്ങിയ മകന്‍ പോലീസിനോട് പറഞ്ഞത്. ദമ്പതികളുടെ മൂത്തമകള്‍ വിദേശത്തു പഠിക്കുകയാണ്.