New Update
/sathyam/media/media_files/kqRSzh4dX4CCiw16nVAS.jpg)
ഡല്‍ഹി: വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. ജൂണ്‍ നാലിനാണ് സംഭവം.
വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച് മൂന്ന് പേരെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.
കാസിം, മോനിസ്, സോയബ് എന്നവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി.
പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ ചൊവ്വാഴ്ച പാര്‍ലമെന്റ് ഹൗസിന്റെ ഫ്‌ലാപ്പ് ഗേറ്റ് എന്‍ട്രിയില്‍ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മൂവരെയും തടഞ്ഞുനിര്‍ത്തുകയായിരുന്നു. കൂടുതല്‍ പരിശോധനയില്‍ ഇവരുടെ ആധാര്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് സിഐഎസ്എഫ് കണ്ടെത്തി.