/sathyam/media/media_files/uo1wec4mhMsShsGTJo0Y.jpg)
ഡല്‍ഹി: ട്രെയിനിന്റെ എഞ്ചിനില്‍ തീപിടിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയ മൂന്ന് യാത്രക്കാര്‍ മരിച്ചു. സസാറാം-റാഞ്ചി ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് സംഭവം.
എഞ്ചിനില്‍ തീപിടിച്ചെന്ന അഭ്യൂഹങ്ങള്‍ യാത്രക്കാരില്‍ പരിഭ്രാന്തി പരത്തുകയായിരുന്നു. ഇതോടെ മൂന്ന് പേര്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടുകയും മറ്റൊരു ട്രെയിന്‍ ഇടിച്ച് മരിക്കുകയും ആയിരുന്നു.
ജാര്‍ഖണ്ഡിലെ കുമാന്‍ സ്റ്റേഷനു സമീപം വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. രാത്രിയില്‍ ട്രെയിനിന്റെ എഞ്ചിനില്‍ തീപിടിച്ചെന്ന അഭ്യൂഹം പരന്നതോടെ ഭയന്ന നിരവധി യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. തൊട്ടടുത്ത ട്രാക്കില്‍ നിന്നും വന്ന ഗുഡ്സ് ട്രെയിനാണ് ഇവരെ ഇടിച്ചത്.
ഇവരില്‍ മൂന്ന് പേര്‍ ട്രെയിനിടിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും മറ്റ് നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
'അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു, മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. തിരച്ചില്‍ തുടരുന്നതിനിടെയാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്,' ലത്തേഹാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഗരിമ സിംഗ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us