തെലങ്കാന: തെലങ്കാനയില്‍ സര്‍ക്കാര്‍ പാസഞ്ചര്‍ ബസ് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു, നാല് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് ശനിയാഴ്ച അറിയിച്ചു. സൂര്യപേട്ട് ജില്ലയിലാണ് അപകടം നടന്നത്.
ദേശീയപാത 65-ല്‍ കോഡാഡിന് സമീപം ഹൈദരാബാദില്‍ നിന്ന് വിജയവാഡയിലേക്ക് പോവുകയായിരുന്ന തെലങ്കാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ ഇടിച്ചാണ് അപകടം.
ആഘാതത്തില്‍ 30 യാത്രക്കാര്‍ക്ക് പരിക്കേറ്റു, നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകട കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, പോലീസ് അന്വേഷണം ആരംഭിച്ചു.