Advertisment

ചിക്കമംഗളൂരുവില്‍ 30 കുരങ്ങുകളെ ദുരൂഹ സാഹചര്യത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി

പ്രാഥമിക അന്വേഷണത്തില്‍ ഈ കുരങ്ങുകള്‍ക്ക് എന്തെങ്കിലും വിഷ പദാര്‍ത്ഥം നല്‍കുകയോ അബോധാവസ്ഥയിലായപ്പോള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മര്‍ദ്ദിക്കുകയോ ചെയ്തതായി കണ്ടെത്തി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
monkey untitles3.jpg

ചിക്കമംഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ കോപ്പ ഡിവിഷനില്‍ 30 കുരങ്ങുകളെ ദുരൂഹ സാഹചര്യത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം.

Advertisment

നാല് കുഞ്ഞുങ്ങളുള്‍പ്പെടെ 30 കുരങ്ങന്മാര്‍ക്ക് വിഷം നല്‍കുകയും പിന്നീട് മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുവെന്നും അവര്‍ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ ഈ കുരങ്ങുകള്‍ക്ക് എന്തെങ്കിലും വിഷ പദാര്‍ത്ഥം നല്‍കുകയോ അബോധാവസ്ഥയിലായപ്പോള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മര്‍ദ്ദിക്കുകയോ ചെയ്തതായി കണ്ടെത്തി. ചത്ത ശേഷം വാഹനത്തില്‍ കൊണ്ടുവന്ന് വനത്തിനുള്ളിലേക്ക് തള്ളുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയോടെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വനമേഖലയില്‍ കുരങ്ങുകളുടെ ജഡം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ഫോറസ്റ്റ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു.

Advertisment