/sathyam/media/media_files/XyuXzrxgRZFASwI4G8cW.png)
ചെന്നൈ: നഗരത്തില്‍ മണിക്കൂറുകള്‍ നീണ്ട ശക്തമായ മഴയില്‍ വന്‍ നാശനഷ്ടം. പ്രധാന റോഡുകളും പാര്‍പ്പിടസമുച്ചയങ്ങളും വെള്ളക്കെട്ടിനടിയിലായി.
വടക്കന്‍ ചെന്നൈയിലും പോരൂരിലുമാണ് ഇന്നലെ മുതല്‍ തുടര്‍ച്ചയായ മഴ പെയ്യുന്നത്. ഈ സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. ചെന്നൈ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി. കോളേജുകള്‍ക്കും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.
ശക്തമായ മഴയില്‍ പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായിട്ടുണ്ട്. പീര്‍ക്കന്‍ക്കരണി, വേളാച്ചേരി, താബരം, ക്രോംപ്പെട്ട്, സേലയൂര്‍, മാടിപാക്കം, ആലന്തൂര്‍, പെരുങ്കളത്തൂര്‍, ഗുഡുവോഞ്ചേരി, കീലാമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മഴ പെയ്തു.
അടുത്ത അഞ്ച് ദിവസം ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us