Advertisment

വീടിന്റെ മുറ്റത്ത് ഉറങ്ങിക്കിടന്ന എട്ടു വയസുകാരനെ പുലി കടിച്ചുകീറി; 75 തുന്നിക്കെട്ടുകള്‍

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമാണ്. 

New Update
5666

ലഖ്നൗ: വീടിന്റെ മുറ്റത്ത് ഉറങ്ങുകയായിരുന്ന എട്ടുവയസുകാരനെ പുലി ആക്രമിച്ചു. ഡേവിഡ് എന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തില്‍ 75 തുന്നിക്കെട്ടുകളുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമാണ്. 

Advertisment

പുലി കുട്ടിയെ ആക്രമിക്കുന്നതും കടിച്ച് വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ശബ്ദമുണ്ടാക്കിയതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിപ്പോയി. മറ്റൊരു പുലിയെയും ആ സമയം വീഡിയോ ദൃശ്യത്തില്‍ കാണാം.

വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ സായിയാന്‍ ഗ്രാമത്തിലാണ് സംഭവം.

സമീപത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആളുകള്‍ വീടിനുള്ളില്‍ത്തന്നെ കിെയണമെന്നും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി പോലീസ് പറഞ്ഞു. പുലിയെ പിടികൂടാന്‍ നാല് സംഘങ്ങളെ നിയോഗിച്ചതായി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.

 

Advertisment