ആദ്യ വിവാഹം നിയമപരമായി നിലനില്‍ക്കുന്നു എന്നതിന്റെ പേരില്‍ രണ്ടാം ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കാനാകില്ല: ബോംബെ ഹൈക്കോടതി

താനുമായി വേര്‍പിരിഞ്ഞ് ആദ്യഭാര്യയ്ക്കൊപ്പം പോയെന്നും ചൂണ്ടിക്കാണിച്ച് രണ്ടാം ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് വിധി. 

New Update
344444

മുംബൈ: ആദ്യ വിവാഹം നിയമപരമായി നിലനില്‍ക്കുന്നു എന്നതിന്റെ പേരില്‍ രണ്ടാം ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ജീവനാംശം ആവശ്യപ്പെട്ട രണ്ടാം ഭാര്യക്ക് മാസം 2,500 രൂപ നല്‍കണമെന്ന 2015ലെ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ശരിവച്ചായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി.

Advertisment

ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതിനാല്‍ ആദ്യഭാര്യയുമായി വേര്‍പിരിഞ്ഞെന്ന് വിശ്വസിപ്പിച്ച് 1989ല്‍ തന്നെ വിവാഹം കഴിച്ചെന്നും പിന്നീട് താനുമായി വേര്‍പിരിഞ്ഞ് ആദ്യഭാര്യയ്ക്കൊപ്പം പോയെന്നും ചൂണ്ടിക്കാണിച്ച് രണ്ടാം ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് വിധി. 

1898ലാണ് ഹര്‍ജികാരിയായ യുവതി വിവാഹിതയാകുന്നത്. 1991ല്‍ ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചു. ഇതിനിടെ പിണങ്ങിപ്പോയ ആദ്യ ഭാര്യയുമായി മധ്യസ്ഥ ചര്‍ച്ച നടത്തി ഭര്‍ത്താവ് വീണ്ടും അടുപ്പത്തിലായി. ആദ്യ ഭാര്യയില്‍ കുട്ടിയുമുണ്ടായി. ഇതിനിടയില്‍ ഹര്‍ജികാരിയായ യുവതിക്ക് രണ്ടാമത്തെ കുഞ്ഞും ജനിച്ചു. ഈ സമയത്താണ് രണ്ടാം ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇതോടെ ഇരുവരും പിരിഞ്ഞു താമസിച്ചു. ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് രണ്ടാം ഭാര്യ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. 

യുവതിയെ നിയമപരമായി താന്‍ വിവാഹം ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. ഇത് പരിഗണിച്ച കോടതി 2022 ഏപ്രിലില്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കി. ഇതോടെ ജീവനാംശത്തിനായി ബോംബെ ഹൈക്കോടതിയില്‍ രണ്ടാം ഭാര്യ അപ്പീല്‍ നല്‍കുകയായിരുന്നു.

Advertisment